Saturday, September 17, 2011

സി.എച്.ചെയര്‍ ......ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായി

കേരള രാഷ്ട്രീയത്തില്‍ ഒരു പൌര്‍ണമി രാവിന്‍റെ ശോഭ പരത്തിയ സി.എഛ്.!
എഴുതാനും വായിക്കാനും അറിയാത്ത ഒരു ജനതയുടെ മനസ്സിലേക്ക് അറിവിന്റെ ഉറവ ഒഴുക്കിയ സി.എഛ്.!
പിറക്കാനിരിക്കുന്ന ഒരു തലമുറക്ക്‌ വേണ്ടി ഒരു സര്‍വകലാശാല പണിതുയര്‍ത്തിയ സി.എഛ്!
തന്റെ സമുദായം ആരുടെയും അടിമകള്‍ ആകരുത് എന്ന് ആഗ്രഹിച്ച സി എച്ച്!
ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവും മാത്രമാണ് ഒരു ജനാധിപത്യ രാജ്യത്തെ മത ന്യൂനപക്ഷത്തിന്റെ വിമോച്ചനമാര്‍ഗ്ഗം എന്ന സര്‍ സയ്യിദിന്റെ ബോധനം നമുക്ക് പകര്‍ന്നു തന്ന സി എഛ്!
നമ്മെ നാമാക്കിയ സി എഛ്!
ജനമനസുകളില്‍ സുല്‍ത്താനായി വാഴുന്ന സി എഛ് !
യാത്രയായി ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഈ സെപ്തെംബരില്‍ വീണ്ടും ഒരു പതിനാലാം രാവായി കാലിക്കട്ട് സര്‍വകലാശാലയില്‍ പെയ്തിറങ്ങി.
ഗ്രേസ് എജുകേഷനല്‍ അസ്സോസിയഷനു ഈ നിലാപ്പെയ്ത്തിനു അരങ്ങു ഒരുക്കി.
നേതാക്കളും അനുയായികളും ഉള്‍പ്പെടെ സി എച്ചിനെ സ്നേഹിക്കുകയും സി എച്ചിനാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത വന്‍ ജനാവലി ഈ നിലാവില്‍ കുളിച്ചു നിന്നു.
കാലിക്കട്ട്  സര്‍വകലാശാല ആനന്ദ പുളിനങ്ങളില്‍ അമര്‍ന്നു.
ശില്പ്പിയെ ശില്‍പ്പം തിരിച്ചറിഞ്ഞ നിമിഷം !
സി എച്ചിന്റെ മരിക്കാത്ത ഓര്‍മകള്‍ അഗ്നിജ്വാലയായി ഞങ്ങളില്‍ പടര്‍ന്നു കയറിയ മുഹൂര്‍ത്തം!
ഇല്ല ;ഞങ്ങളുടെ വഴികാട്ടിയെ ഞങ്ങള്‍ മറക്കില്ല മരിക്കുവോളം.