ചില സല്ലാപങ്ങള്‍ ഉണ്ട്,ടീവിയിലും റേഡിയോയിലും.ഇന്നത്തെക്കാലത്ത് ഇഷ്ടപ്പെട്ട ഒരു പാട്ട് കേള്‍ക്കാന്‍ ഒരു ടി വി അവതാരകനെയോ റേഡിയോ ജോക്കിയെയോ ഏറെ കഷ്ടപ്പെട്ട് വിളിക്കേണ്ട കാര്യമുണ്ടോ?പാട്ട് കേള്‍പ്പിക്കുന്നതിനു മുമ്പ് നടത്തുന്ന ശ്രിംഗാരത്തില്‍ ഊരും പേരും,ഭര്‍ത്താവ് ഗള്‍ഫിലാണ് എന്നും വീട്ടില്‍ തനിച്ചാണ് എന്നും വീട്ടിലേക്കുള്ള വഴിയും.....അങ്ങനെ തീര്‍ത്തും അപരിചിതനായ ഒരു വ്യക്തിയോട്,ലോകം മുഴുവന്‍ കേള്‍ക്കെ എല്ലാ സ്വകാര്യതയും നമ്മുടെ സഹോദരിമാര്‍ വെളിപ്പെടുത്തുന്നു.വ്യക്തിപരമായ വിവരങ്ങള്‍,മറ്റാരും അറിയേണ്ടതില്ലാത്ത കാര്യങ്ങള്‍ "നാട്ടിലെങ്ങും പാട്ടാക്കുന്ന" ഈ പ്രവണത പുതിയ മതം സമ്മാനിച്ചതാണ്.ചൂഷണത്തിന്റെ പുതിയ സാധ്യതകള്‍. അപകടപ്പെടാനുള്ള വഴികള്‍ സ്വയം തുറന്നു കൊടുക്കുകയല്ലേ ഇത്തരം സല്ലാപങ്ങള്‍?നമ്മുടെ സഹോദരിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട സൂക്ഷ്മതകള്‍ അവര്‍ക്ക് കൈമോശം വന്നുവോ?മതം സൂക്ഷ്മത പാലിക്കാന്‍ പറയുമ്പോള്‍ ആഗോളീകരണത്തിന്റെ മതം പ്രലോഭനങ്ങളിലൂടെ കീഴ്പ്പെടുത്തുകയാണ്.
നമ്മുടെ സമൂഹം രോഗാതുരമാണ്.ചികിത്സ അനിവാര്യവുമാണ്.മതസംഘടനകള്‍ തങ്ങളുടെ അജണ്ടകള്‍ പുനര്‍നിര്‍ണയിക്കണം.രാഷ്ട്രീയസംഘടനകള്‍ കാര്യപരിപാടികള്‍ പുതുക്കി നിശ്ചയിക്കണം.സമൂഹം കൂടുതല്‍ അരാജകവും അരോചകവും ആയി മാറുമ്പോള്‍,പ്രതിരോധത്തിന്റെ ഒരു ചൂണ്ടുവിരല്‍ ഉയര്‍ന്നു വരാതിരിക്കുമോ? ആഗോളീകരണത്തിന്റെ മതം അന്ധകാരജനകമാവുമ്പോള്‍ നമുക്ക് മനസ്സില്‍ കെടാതെ കാത്തുവെക്കാം,പ്രകാശവീചികള്‍ വിതറുന്ന ഓരോ മണ്‍ചെരാതുകള്‍.
No comments:
Post a Comment